ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനെ ഫേയ്‌സ്ബുക്കിലെ അപമാനിച്ച കേസില്‍ മൂരിയാട് മാളിയേക്കല്‍ വര്‍ഗീസിന്റെ മകന്‍ സ്റ്റെനി എം വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിലെ അംഗമാണ് ഇയാള്‍.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ അപമാനിച്ച കേസില്‍ ഇതിന് മുമ്പ് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റെനിയുടെ അറസ്റ്റോടെ പ്രതികള്‍ എല്ലാവരെയും അറസ്റ്റ് ചെയ്തു. സൈബര്‍ വിദഗ്ദരുടെ സഹായത്തോടെയാണ് അഞ്ച് പ്രതികളെയും പോലീസ് കുടുക്കിയത്.