ഫ്‌ളോറിഡ: ഇന്‍കാര്‍ണേഷന്‍ കാത്തലിക് ദേവാലയത്തിന് തീ കൊളുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആള്‍ക്കെതിരെയുളള കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അര്‍ദ്ധനഗ്നനായി, മാസ്‌ക്ക് ധരിക്കാതെ വെള്ള കൈയുറ ധരിച്ച ഒരു വ്യക്തി ദേവാലയത്തിന്റെ അകത്ത് ഇന്ധനം ഒഴിക്കുന്നതും തീ കൊളുത്തുന്നതും വീഡിയോയില്‍ പതിഞ്ഞിരുന്നു. അന്വേഷണത്തിന് ഒടുവില്‍ ഫ്‌ളോറിഡക്കാരനായ യൂജിനോ റോഡ്രിഗ്‌സിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൃത്യം നിര്‍വഹിക്കാനുള്ള കാരണത്തെക്കുറിച്ച് ഇനിയും അറിവായിട്ടില്ല.