Saturday, December 21, 2024
spot_img
More

    കാര്‍ലോ അക്യൂട്ടീസിന്റെ കല്ലറ തുറന്നപ്പോള്‍ അത്ഭുതം! വീഡിയോ കാണാം

    അസ്സീസി: ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയര്‍ത്തപ്പെടുന്ന കാര്‍ലോ അക്യൂട്ടിസിന്റെ കല്ലറ തുറന്നപ്പോള്‍ കണ്ടെത്തിയത് ശരീരഭാഗങ്ങള്‍ അഴുകാത്ത കാര്‍ലോയെയാണ്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ശരീരം പൂര്‍ണ്ണമായും അഴുകാത്ത അവസ്ഥയിലാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഏതാനും ശരീരഭാഗങ്ങള്‍ അഴുകിയിട്ടില്ല. ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ധരിച്ച് സുസ്‌മേരവദനനായി കിടന്നുറങ്ങുന്ന കാര്‍ലോയെയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുന്നത്. ജീവിച്ചിരുന്നപ്പോഴത്തെ മുഖസാദൃശ്യം വീണ്ടെടുക്കാന്‍ ഏതാനും ചില മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തിയിട്ടുണ്ട്.

    2006 ല്‍ ആണ് ലുക്കീമിയ രോഗത്തെ തുടര്‍ന്ന് കാര്‍ലോ മരണമടഞ്ഞത്. ഇന്റര്‍നെറ്റിന്റെ മാധ്യസ്ഥനായിട്ടാണ് സഭ കാര്‍ലോയെ വണങ്ങുന്നത്. ആധുനികസാങ്കേതികമാര്‍ഗ്ഗങ്ങള്‍ ദൈവമഹത്വത്തിനായി ഉപയോഗിച്ച കൗമാരക്കാരനായിരുന്നു കാര്‍ലോ.

    കല്ലറ തുറക്കുന്നതിന്റെ വീഡിയോ ചുവടെ ചേര്‍ത്തിരിക്കുന്നു:

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!