സെക്കന്തരബാദ്: പന്ത്രണ്ടുദിവസത്തെ പോരാട്ടത്തിനൊടുവില്‍ സിസ്റ്റര്‍ ജോണ്‍ സഹയ റാണി കോവിഡിന് കീഴടങ്ങി.സെപ്തംബര്‍ 30 നായിരുന്നു സിസ്റ്ററുടെ മരണം. 51 വയസായിരുന്നു. കഴിഞ്ഞ പന്ത്രണ്ടു ദിവസമായി തീവ്രപരിചരണവിഭാഗത്തില്‍ രോഗവുമായി മല്ലിടുകയായിരുന്നു.
സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആന്‍ മുംബൈ പ്രോവിന്‍സ് അംഗമായിരുന്നു. തമിഴ്‌നാട്ടിലെ ട്രിച്ചി സ്വദേശിനിയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ അംഗവുമായിരുന്നു.്ര
ശീറാംപൂര്‍ സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലിലെ ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തുവരികയായിരുന്ന സിസ്റ്റര്‍ ഏതാനും മാസങ്ങളായി കോവിഡ് രോഗികളുടെ ചികിത്സാടീമിന്റെ ലീഡറായിരുന്നു. ചായ് വെസ്‌റ്റേണ്‍ റീജിയനിലെ അംഗമായ സിസ്റ്റര്‍ , 29 വര്‍ഷമായി സന്യാസസഭയില്‍ അംഗമായി ചേര്‍ന്നിട്ട്.