ലാഹോര്‍: മിസിസ് പാക്കിസ്ഥാന്‍ മത്സരത്തില്‍ ആദ്യമായി കത്തോലിക്കാസഭാംഗം വിജയകിരീടം ചൂടി. റാവിഷ് സാഹിദ് എന്ന ഇരുപത്തിയാറുകാരിയാണ് മിസിസ് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ക്രൈസ്തവസമൂഹത്തിന് മുഴുവന്‍ ഇത് അഭിമാനനിമിഷമാണെന്നാണ് പൊതുപ്രതികരണം. കാരണം ആദ്യമായിട്ടാണ് ക്രൈസ്തവസമൂഹത്തില്‍ നിന്ന് ഒരു വ്യക്തി മിസ്സിസ്പാക്കിസ്ഥാന്‍ നേടുന്നത്.
ലോകം മുഴുവനുമുളള പാക്കിസ്ഥാനിലെ ഭര്‍ത്തൃമതികള്‍ക്കുവേണ്ടി നടത്തിയതായിരുന്നു മത്സരം.ലാഹോര്‍ സ്വദേശിയായ ഇവര്‍ 2016 ല്‍ വിവാഹത്തെ തുടര്‍ന്ന് ടെക്‌സാസിലാണ് താമസം.
പാക്കിസ്ഥാനിലെ ആദ്യ കത്തോലിക്കാ ടെലിവിഷന്‍ ചാനലിലെ അവതാരകയുമായിരുന്നു റാവിഷ് സാഹിദ്. ലാഹോര്‍ അതിരൂപതയില്‍ നിന്നായിരുന്നു കത്തോലിക്കാ ടിവി ചാനല്‍ ആരംഭിച്ചത്.