വാഷിംങ്ടണ്‍: അനിശ്ചിതത്വവും അസന്ദിഗ്ദാവസ്ഥയും നിറഞ്ഞ അമേരിക്കയുടെ പശ്ചാത്തലത്തില്‍ മാതാവിനോട് കൂടുതലായി അടുക്കുന്നതിനായി നാളെ വെര്‍ച്വല്‍ റോസറി സംഘടിപ്പിക്കുന്നു. യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഇതില്‍സംബന്ധിക്കാനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
നമുക്ക് മാതാവിനോട് കൂടുതല്‍ അടുത്തുനില്ക്കുക ആവശ്യമായിരിക്കുന്നു. അവളുടെ വഴിയില്‍ ജീവിക്കാനും കൂടുതല്‍ അവളുമായി ആഴപ്പെടാനും നമുക്ക് ആവശ്യമായിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമുക്ക് മുമ്പ് എന്നത്തെക്കാളും കൂടുതലായി മാതാവിലുള്ള ശരണം ആവശ്യമുണ്ട്. റോസറി പ്രെയറിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള കുറിപ്പില്‍ ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് പറഞ്ഞു.
നാളെയാണ് ജപമാല രാജ്ഞിയുടെ തിരുനാള്‍.