ലാഹോര്‍: മതനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവവിശ്വാസിയുടെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. സാവന്‍ മസീഹ് എന്ന 32 കാരനെയാണ് കോടതി വിട്ടയച്ചത്. ഇതോടെ അസിയാബിക്ക് പിന്നാലെ ഒരു ക്രൈസ്തവന്‍ കൂടി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്.
2014 ലാണ് മസീഹയെ അറസ്റ്റ് ചെയ്തത്. ബാര്‍ബറായ സുഹൃത്താണ് മസീഹിനെതിരെ മതനിന്ദാക്കുറ്റം ആരോപിച്ചത്. എന്നാല്‍ ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വളച്ചൊടിക്കുകായിരുന്നുവെന്ന് കോടതിക്ക് ബോധ്യമായതിനെതുടര്‍ന്നാണ് വധശിക്ഷ റദ്ദാക്കിയത്.
സാവനെതിരെ മതനിന്ദാആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇദ്ദേഹം താമസിച്ചിരുന്ന ലാഹോറിലെ സെന്റ് ജോസഫ്‌കോളനി ആക്രമണത്തിന് ഇരയാകുകയും നിരവധി ക്രൈസ്തവഭവനങ്ങളും ദേവാലങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഗവണ്‍മെന്റാണ് കേടുപാടുകള്‍ പരിഹരിച്ചുകൊടുത്തത്. ക്രൈസ്തവരെ പീഡിപ്പിക്കാനും വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനുമായി പലരും പാക്കിസ്ഥാനിലെ മതനിന്ദാനിയമം ദുരുപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
സാവന്റെ സ്ഥലം കൈക്കലാക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു മതനിന്ദാ ആരോപണം.