ക്രാക്കോവ്: കോവിഡ് പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് ദിവ്യകാരുണ്യം കൈകളില്‍ സ്വീകരിക്കാവുന്നതാണെന്ന് പോളണ്ടിലെ മെത്രാന്മാര്‍. ദിവ്യകാരുണ്യത്തോടുളള അനാദരവായി അതിനെ കണക്കാക്കേണ്ടതില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
വിശ്വാസത്തോടും വണക്കത്തോടും കൂടി തന്നെ വിവിധ കാരണങ്ങളാല്‍ ആളുകള്‍ ദിവ്യകാരുണ്യം കൈകളില്‍ സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നുണ്ട്. ഇതൊരിക്കലും ദിവ്യകാരുണ്യത്തോടുള്ള അനാദരവായി കണക്കാക്കാനാവില്ല. പരിശുദ്ധ സിംഹാസനം ഈ രീതിയെ അംഗീകരിക്കുന്നുമുണ്ട്. പ്രസ്താവനയില്‍ വിശദീകരിക്കുന്നു. ദിവ്യകാരുണ്യം കൈകളില്‍ സ്വീകരിക്കുന്നതിനെതിരെ പോളണ്ടില്‍ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി മെത്രാന്മാര്‍ വന്നിരിക്കുന്നത്.
പോളണ്ടില്‍ സാധാരണയായി വിശുദ്ധ കുര്‍ബാന നാവിലാണ് സ്വീകരിക്കുന്നത്. കൈകളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാമ്പെയ്‌നും നടക്കുന്നുണ്ട്.