കൊളംബോ: ലോക മനസ്സാക്ഷിയെ മുഴുവന്‍ നടുക്കിക്കളഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരെ വിട്ടയച്ചത് സങ്കടകരവും നിര്‍ഭാഗ്യകരവുമാണെന്ന് കര്‍ദിനാള്‍ രഞ്ചിത്ത്.
ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരില്‍ അഞ്ചുപേരെയാണ് ഗവണ്‍മെന്റ് വിട്ടയച്ചത്.തെളിവുകളില്ല എന്നതായിരുന്നു വിട്ടയ്ക്കാന്‍ കാരണമായി ഗവണ്‍മെന്റ് പറയുന്നത്. കൃത്യമായ അന്വേഷണത്തിന്റെ അഭാവവും അഴിമതിയുമാണ് ഇതിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നതായി കര്‍ദിനാള്‍ രഞ്ചിത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ആയിരുന്നു ഭീകരാക്രമണം നടന്നത്. 259 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്ന ഭീകരാക്രമണത്തിന് വിധേയമായത് ക്രൈസ്തവ ദേവാലയങ്ങളും ഹോട്ടലുകളുമായിരുന്നു.
ശ്രീലങ്കയില്‍ എട്ടു ശതമാനം മാത്രമേ ക്രൈസ്തവരുള്ളൂ. ഇതില്‍ 1.5 മില്യന്‍ കത്തോലിക്കരാണുള്ളത്.