വാഷിങ്ടണ്‍: ബൈബിള്‍ 700 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തു. ഇതുവഴി 5.7 ബില്യന്‍ ആളുകള്‍ക്കാണ് സ്വന്തം മാതൃഭാഷയില്‍ ബൈബിള്‍ വായിക്കാനും പഠിക്കാനും അവസരം ലഭിച്ചിരിക്കുന്നത്. പഴയനിയമവും പുതിയ നിയമവും ചേര്‍ന്ന വിവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്.
ലോകം മുഴുവനുമുളള ബൈബിള്‍ വിവര്‍ത്തന ചരിത്രത്തില്‍ ഇത് വലിയൊരു നാഴികക്കല്ലാണെന്ന് വൈക്ലിഫി ബൈബിള്‍ ട്രാന്‍സ് ലേറ്റേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെയിംസ് പൂലെ പറഞ്ഞു. മഹത്തായ ജോലിയാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ ബൈബിള്‍ വിവര്‍ത്തനം ഏറെ വര്‍ദ്ധിച്ചിട്ടുമുണ്ട്.
സെപ്തംബറില്‍ ആദ്യമായി അമേരിക്കന്‍ സൈന്‍ ലാംഗ്വേജില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ വിവര്‍ത്തനം നടന്നിരുന്നു. 65 ശതമാനം ആളുകള്‍ക്കും ബൈബിള്‍ അച്ചടി രൂപത്തില്‍ വായിക്കാനാണ് താല്പര്യമെന്ന് ഒരു സര്‍വ്വേ വ്യക്തമാക്കുന്നു.