ഒരുപാട് പ്രാര്‍ത്ഥനാനിയോഗങ്ങള്‍ അമ്മ വഴിയായി നമുക്ക് ഈശോയ്ക്ക സമര്‍പ്പിക്കാനുമുണ്ടാവും. ഈ അവസരത്തില്‍ ജപമാലയ്ക്ക് മുമ്പായി നമുക്ക് ഒരു പ്രാര്‍ത്ഥന ചൊല്ലാം. അമ്മയുടെ വാത്സല്യം കിട്ടുന്നതിനും ദൈവാനുഗ്രഹം പ്രാപിക്കാനും ഏറെ സഹായകരമാണ് ഈ പ്രാര്‍ത്ഥന:
പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ജപമാലയില്‍ ഒളിഞ്ഞിരിക്കുന്ന കൃപാസമ്പത്ത് മൂന്ന് ഇടയക്കുട്ടികള്‍ക്ക് വെളിപ്പെടുത്താന്‍ അങ്ങ് ഫാത്തിമായില്‍ ദയാപൂര്‍വം എത്തിയല്ലോ. അതിലെ രക്ഷാകര രഹസ്യങ്ങള്‍ ധ്യാനിച്ച് സ്വയം ശക്തിപ്പെടാനും ലോകത്തിന് സമാധാനവും പാപികള്‍ക്ക് മാനസാന്തരവും ഈ ജപമാലയില്‍ ഞാനപേക്ഷിക്കുന്ന കൃപകളും ലഭിക്കാനും വേണ്ടി ജപമാല ഭക്തിയോടുള്ള ആത്മാര്‍ത്ഥസ്‌നേഹത്താല്‍ എന്റെ ഹൃദയത്തെ പ്രചോദിപ്പിക്കണമേ.(അപേക്ഷ പറയുക) .
എന്റെ ഈ അപേക്ഷ ദൈവമഹത്വത്തിനും അങ്ങയുടെ ആദരവിനും ആത്മാക്കളുടെയും എന്റെ തന്നെയുംനന്മയ്ക്കും വേണ്ടിയാകട്ടെ. ആമ്മേന്‍