ഇറ്റലി: ലെബനോന്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ റീത്തായോടുള്ള ഏഴുമാസത്തെ പ്രാര്‍ത്ഥനായജ്ഞത്തിന് നാളെ കാസിയായില്‍ തുടക്കമാകും.
വിശുദ്ധ റീത്തായുടെ കബറിടം സ്ഥിതി ചെയ്യുന്ന ബസിലിക്കയില്‍ പ്രാദേശികസമയം വൈകുന്നേരം അഞ്ചുമണിക്കായിരിക്കും പ്രാര്‍ത്ഥന ആരംഭിക്കുന്നത്. ലൈവ് സ്ട്രീം ചെയ്യുന്നപ്രാര്‍ത്ഥനയില്‍ ആറു മണിമുതല്‍ ബെയ്‌റൂട്ടിലെ വിശ്വാസികള്‍ക്ക് പങ്കെടുക്കാം. ലെബനോനുവേണ്ടി വിശുദ്ധ റീത്തായോടൊപ്പം എന്നതാണ് പ്രാര്‍ത്ഥനായജ്ഞത്തിന് പേരു നല്കിയിരിക്കുന്നത്.
ലെബനോന്‍ നിവാസികള്‍ക്ക് ഏറെ ഭക്തിയുള്ള വിശുദ്ധയാണ് റീത്ത. വിശുദ്ധ റീത്തായുടെ ആശ്രമത്തിലെ കന്യാസ്ത്രീകള്‍ കഴിഞ്ഞ 20 വര്‍ഷമായി ലെബനോനിലെ ജനതകള്‍ക്ക് വേണ്ടി ദിവസവും ഒരു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ബസിലിക്ക റെക്ടര്‍ അറിയിച്ചു