കറാച്ചി: പാക്കിസ്ഥാനില്‍ നിന്ന് വീണ്ടും ക്രൈസ്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം ചെയ്തതായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പതിമൂന്നുവയസുകാരി അര്‍സൂ മസിഹ വീടിന് വെളിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്.
നാലു അംഗങ്ങളുള്ള കുടുംബത്തിലെ ഇളയ ആളാണ് അര്‍സൂ. സെന്റ് ആന്റണി ദേവാലയത്തിന് സമീപമാണ് ഇവരുടെ കുടുംബം. മകളെ തട്ടിക്കൊണ്ടുപോകുമ്പോള്‍ മാതാപിതാക്കള്‍ ജോലിസ്ഥലത്തായിരുന്നു. അടുത്ത ബന്ധു ഫോണ്‍ ചെയ്ത് പറയുമ്പോഴാണ് അവര്‍ ഇക്കാര്യം അറിയുന്നത്. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.
എന്നാല്‍ പോലീസ് മാതാപിതാക്കളെ അറിയിച്ചത് അര്‍സുവിന് 18 വയസ് തികഞ്ഞെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറി മുസ്ലീമിനെ വിവാഹം കഴിച്ചുവെന്നാണ്. അലി അസഹര്‍ എന്ന വ്യക്തിയാണ് അര്‍സുവിനെ വിവാഹം ചെയ്തതായി അവകാശപ്പെടുന്നത്.
പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവരെ പീഡിപ്പിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്യുന്ന രീതി. അനധികൃതമായ രീതിയാണ് ഇതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ താക്കീതു നല്കിയിട്ടുണ്ടെങ്കിലും ഇന്നും അത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.