ക്രാക്കോവ്: പോളീഷ് മെത്രാന്‍ ബോഗ്ഡാന്‍ ജോറ്റസ് കോവിഡ് ബാധിച്ച് മരണമടഞ്ഞു. അദ്ദേഹത്തിന് 83 വയസായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. മെത്രാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്ന ഇദ്ദേഹത്തെ കോവിഡ് ബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
ഒക്ടോബര്‍ 24 ന് സംസ്‌കാരം നടക്കും. പോളണ്ടിലെ നിരവധി മെത്രാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പോളീഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും അക്കൂട്ടത്തില്‍ പെടുന്നു.
ഇതിനകം 13 കത്തോലിക്കാ മെത്രാന്മാര്‍ ലോകമെങ്ങും കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്.