മെക്‌സിക്കോ: മെക്‌സിക്കോ രൂപതയെ സംബന്ധിച്ച് ഒക്ടോബര്‍ 18 ഞായറാഴ്ച അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും സുദിനമായിരുന്നു. അന്ന് പുതുതായി രൂപതയ്ക്ക് സ്വന്തമായത് 34 നവവൈദികരെയായിരുന്നു. 33 രൂപതാ വൈദികരും 1 സന്യാസ വൈദികരുമാണ് അന്നേ ദിവസം കര്‍ദിനാള്‍ ജോസ് ഫ്രാന്‍സിസ്‌ക്കോയുടെ കൈവയ്പ്പ് ശുശ്രൂഷവഴി പുരോഹിതപട്ടം സ്വീകരിച്ചത്. 11പേര്‍ക്ക് അന്നേദിവസം ഡീക്കന്‍ പട്ടവും നല്കി.
ഉത്ഥിതനായ ക്രിസ്തു രൂപതയ്ക്കും ആഗോള സഭയ്ക്കും നല്കിയ മഹത്തായ കൃപയാണ് ഇതെന്ന് ചടങ്ങില്‍ കര്‍ദ്ദിനാള്‍ ജോസ് ഫ്രാന്‍സിസ്‌ക്കോ പറഞ്ഞു. പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നടത്താന്‍ വേണ്ടി തീരുമാനിച്ചിരുന്ന ചടങ്ങ് കൊറോണ വൈറസ് മൂലം പുതുക്കിനിശ്ചയിച്ചതിന്‍ പ്രകാരമാണ് കഴിഞ്ഞ ദിവസം നടന്നത്.