ബെയ്ജിംങ്: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചൈനയിലെ ജനങ്ങളെ ക്രിസ്തീയവിശ്വാസത്തിലേക്ക് വഴിനയിച്ച സ്വീഡിഷ് മിഷനറിമാരുടെ ശവകുടീരങ്ങള്‍ ചൈന ഇടിച്ചുനിരത്തി. അനധികൃതം എന്ന് ആരോപിച്ചാണ് ഇത് സംബന്ധിച്ച് അധികാരികള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
മിഷനറിമാരുടെ ശവകുടീരങ്ങളാണ് തകര്‍ക്കപ്പെട്ടത്. ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഫാമിലിയാണ് 2008 ല്‍ മിഷനറിമാരുടെ സ്മരണയ്ക്കായി ശവകുടീരങ്ങള്‍ പണികഴിപ്പിച്ചത്. ഇതാണ് അനധികൃതമായ നിര്‍മ്മാണം എന്ന പേരില്‍ തകര്‍ത്തിരിക്കുന്നത്. ചൈനയിലെ സ്വീഡീഷ് മിഷന്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കിയിട്ടുള്ളവരാണ്.
ദേവാലയങ്ങള്‍, ക്രൂശിതരൂപങ്ങള്‍, കുരിശുകള്‍ എന്നിവ ചൈനയില്‍ നിര്‍ബാധം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.