Thursday, November 21, 2024
spot_img
More

    പൂര്‍ണ്ണദണ്ഡ വിമോചനവും പരിശുദ്ധ അമ്മയുടെ സംരക്ഷണവും നേടാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ പരിശുദ്ധ ജപമാല സഖ്യത്തില്‍ അംഗമായാല്‍ മതി

    പരിശുദ്ധ അമ്മയുടെ മാതൃസഹജമായ സ്‌നേഹവും സംരക്ഷണവും വാത്സല്യവും ഏതൊരു കത്തോലിക്കാവിശ്വാസിയുടെയും മരിയഭക്തന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്. അതുപോലെ പൂര്‍ണ്ണദണ്ഡവിമോചനം നേടിയുള്ള സ്വര്‍ഗ്ഗപ്രാപ്തിയും. ഇവയെല്ലാം സാധിച്ചെടുക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം പരിശുദ്ധ ജപമാല സംഖ്യത്തില്‍ അംഗമാകുക എന്നതാണ്.

    550 ലേറെ വര്‍ഷം പഴക്കമുള്ള നിരവധി മാര്‍പാപ്പമാരും വിശുദ്ധരും അംഗങ്ങളായിട്ടുള്ള,കത്തോലിക്കാ സഭയിലെ അതിപുരാതനമായ ആത്മീയ സംഘടനയാണ് പരിശുദ്ധ ജപമാല സഖ്യം. ദണ്ഡവിമോചനങ്ങളാലും മറ്റ് ആത്മീയനന്മകളാലും ഏററവും സമ്പുഷ്ടമാക്കപ്പെട്ട പരിശുദ്ധ ജപമാല സഖ്യം ഡൊമിനിക്കന്‍ സഭാംഗവും വാഴ്ത്തപ്പെട്ടവനുമായ അലന്‍ 1470ല്‍ ആരംഭിച്ചതാണ്. എങ്കിലും 1475 ല്‍ ആണ് ഈ ആത്മീയസംഘടനയ്ക്ക് സാര്‍വത്രികസഭയുടെ അംഗീകാരം കിട്ടിയത്.

    തുടര്‍ന്ന് ഫ്രാന്‍സില്‍ നിന്ന് ലോകമെങ്ങും ഈ സംഘടന വ്യാപിച്ചു.സഖ്യത്തോടുളള മതിപ്പ് പ്രകടിപ്പിക്കാനായി മാര്‍പാപ്പമാര്‍ പോലും ഇതില്‍ സ്വയം അംഗങ്ങളായിട്ടുണ്ട് . മരിയഭക്തനായ വിശുദ്ധ ലൂയിസ് മോണ്‍ഫോര്‍ട്ട് ഒരു ലകഷത്തോളം പേരെ ഇതില്‍ അംഗങ്ങളാക്കിയിട്ടുണ്ട്.

    പരിശുദ്ധ അമ്മയെജപമാലയിലൂടെ വണങ്ങി ബഹുമാനിക്കുകയാണ് ജപമാല സഖ്യത്തിന്റെ ലക്ഷ്യം. മാതൃസംരക്ഷണവും മാധ്യസ്ഥശക്തിയും നേടിയെടുക്കുകയുമാണ് മറ്റൊരു ലക്ഷ്യം. ആഴ്ചയിലൊരിക്കലെങ്കിലും ജപമാലയിലെ ദിവ്യരഹസ്യങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥിക്കണം.അമ്മയുടെ സംരക്ഷണം നേടിയെടുക്കാന്‍ ധ്യാനാത്മകമായി ജപമാല ചൊല്ലണം. നിലവിലെ രഹസ്യങ്ങള്‍ മാത്രമേ ചൊല്ലാവൂ. വെഞ്ചരിച്ച ജപമാല വേണം ഉപയോഗിക്കാന്‍.

    ലോകമെങ്ങുമുള്ള സഖ്യാംഗങ്ങളെ ജപമാലയില്‍ ഓര്‍മ്മിക്കണം. ഏഴു വയസു പൂര്‍ത്തിയായ ഏതൊരു കത്തോലിക്കനും ഈ സഖ്യത്തില്‍ അംഗമാകാം. ഒരിക്കല്‍ ഒരു പ്രാദേശികസഹോദരസഖ്യത്തില്‍ അംഗമായാല്‍ ലോകത്തെവിടെയും അംഗീകരമുണ്ടായിരിക്കും. മരണം കഴി്ഞ്ഞാലും അംഗത്വം നഷ്ടപ്പെടുകയുമില്ല
    അംഗത്വം ലഭിക്കുന്ന ദിവസം മുതല്‍ പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും.

    ഈസ്റ്റര്‍, ക്രിസ്തുമസ് എന്നി ദീവസങ്ങളിലും കൂടാതെ പരിശുദ്ധ അമ്മയുടെപ്രധാനപ്പെട്ട തിരുനാളുകളിലും പൂര്‍ണ്ണദണ്ഡവിമോചനം അംഗങ്ങള്‍ക്ക് ലഭിക്കും.

    അനുദിനജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും നല്ല മരണം ലഭിക്കാനും പരിശുദ്ധ ജപമാല സഖ്യത്തിലൂടെ സഭംഗങ്ങള്‍ക്ക് സവിശേഷമായ അനുഗ്രഹം ലഭിക്കുന്നുണ്ട്.

    ജപമാല സഖ്യത്തിൽ ചേരുവാൻ ഇടവക പള്ളിയിലോ ,അടുത്തുള്ള ഏതെങ്കിലും ഡൊമിനിക്കൻ സന്യാസസഭകളിലോ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ നേരിട്ടോ ബന്ധപ്പെടുക 
    https://www.rosarycenter.org/homepage-2/the-rosary-confraternity/

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!