വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ നാമകരണ നടപടികളോട് അനുബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളിലെല്ലാം കാര്‍ലോയുടെ ഭൗതികശരീരം അഴുകിയിട്ടില്ല എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. അതായത് incorrupt ബോഡി എന്നാണ് പരക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരമൊരു പദപ്രയോഗം ഇന്നത്തെ സാഹചര്യത്തില്‍ തെറ്റാണെന്നാണ് സഭാധികാരികള്‍ പറയുന്നത്.
കാരണം ഈശോയുടെ പൂജ്യശരീരം മാത്രമേ incorrupt ബോഡി ആയിട്ടുള്ളൂ. വിശുദ്ധരുടെ ഭൗതികദേഹത്തെ പകരം വിശേഷിപ്പിക്കാവുന്നത് intact എന്നാണ്..കേടുപാടുകള്‍ സംഭവിക്കാത്തത് എന്നാണ് ഇതിനെ കുറിച്ച് പറയാവുന്നത്. അതുകൊണ്ടുതന്നെ കാര്‍ലോയുടെ പൂജ്യശരീരത്തെയും incorrupt body എന്ന് വിശേഷിപ്പിക്കാനാവില്ല. പകരം intact body എന്നേ അതിനെ വിശേഷിപ്പിക്കാവൂ.
2019 ല്‍ കാര്‍ലോയുടെ കബറിടം തുറന്നപ്പോഴാണ് ഭൗതികദേഹത്തിന് കേടുപാടുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. ആന്തരികാവയവങ്ങള്‍ക്കോ മുടി, കൈകാലുകള്‍, നഖം എന്നിവയ്‌ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഹൃദയത്തിനും കേടുപാടുകളുണ്ടായിരുന്നില്ല. എന്നാല്‍ പൂജ്യശരീരം പൊതുവണക്കത്തിന് വയ്ക്കുമ്പോള്‍ വായു സമ്പര്‍ക്കം നേരിടുന്നതുവഴി കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് ശരീരത്തിന് സിലിക്കണ്‍ മാസ്‌ക്ക് ന്‌ല്കണമെന്ന നിര്‍ദ്ദേശം പല മെത്രാന്മാരും മുന്നോട്ടുവയ്ക്കുകയുണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശുദ്ധന്റെ മുഖത്ത് കറുത്തപാടുകളോടെ അവതരിപ്പിക്കപ്പെടരുത് എന്ന ആഗ്രഹമായിരുന്നു അതിന് കാരണം. അതുകൊണ്ട് സിലിക്കണ്‍ ലിനന്‍ ഉപയോഗിച്ച് ആ മുഖത്തെ കറുപ്പുനിറം ഇല്ലാതാക്കിയ പുതിയ മുഖമാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.. വിശുദ്ധ റീത്ത, കൊച്ചുത്രേസ്യ തുടങ്ങിയ വിശുദ്ധരുടെ ശരീരഭാഗങ്ങളും ഇപ്രകാരമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
ചുരുക്കത്തില്‍ കാര്‍ലോയുടേത് ഉള്‍പ്പടെ അനേകം വിശുദ്ധരുടേത് incorupt body അല്ല. intact body ആണ്.. കാര്‍ലോയുടെ അമ്മ അന്റോണിയ തന്നെയാണ് ഇക്കാര്യം വ്യക്താക്കിയിരിക്കുന്നത്. വിവരങ്ങള്‍ക്ക് കടപ്പാട്: കാര്‍ലോ ബ്രദേഴ്‌സ്.