കാഞ്ഞിരപ്പള്ളി: കൈവശ രേഖ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പട്ടയം നല്കാനുള്ള റവന്യൂ വകുപ്പ് ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‌റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍.
ഓഫീസില്‍ ഫയല്‍ കാണാതാകുകയോ ജീര്‍ണിച്ച് നശിക്കുകയോ ചെയ്തിട്ടുളള സാഹചര്യത്തിലാണ് പട്ടയപ്പകര്‍പ്പ് നല്‍കാനും റീസര്‍വേയിലൂടെ നിജസ്ഥിതി പരിശോധിക്കാനും റവന്യൂ സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്. കൈവശരേഖകള്‍ നഷ്ടപ്പെട്ട് കണ്ണീരൊഴുക്കി വിഷമിക്കുന്ന നിരവധി കര്‍ഷകര്‍ കാലങ്ങളായി ആഗ്രഹിച്ചിരുന്ന തീരുമാനമാണിത്. നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന ഈ ഉത്തരവ് ദുരുപയോഗിക്കാനുള്ള പഴുതുകള്‍ അടച്ച് എത്രയും വേഗം നടപ്പാക്കണമെന്നും മാര്‍ പുളിക്കല്‍ ആവശ്യപ്പെട്ടു.