ഈശോയുടെയും പരിശുദധ അമ്മയുടെയും സാന്നിധ്യത്തില്‍ മരണം വരിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ് വിശുദ്ധ ജോസഫ്. നമ്മുടെ മരണസമയത്തും ആ സാന്നിധ്യങ്ങള്‍ ഏറെ അത്യാവശ്യമാണ്. അതുകൊണ്ട് നമുക്ക് നന്മരണത്തിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോട് ഈ പ്രാര്‍ത്ഥന ചൊല്ലാം:
വിശുദ്ധ യൗസേപ്പിതാവേ, എന്റെ ജീവിതത്തിനും മരണസമയത്തിനുമുള്ള പ്രത്യേക മധ്യസ്ഥനായി അങ്ങയെ ഞാന്‍ തിരഞ്ഞെടുക്കുന്നു. പ്രാര്‍ത്ഥനാ ചൈതന്യവും ദൈവശുശ്രൂഷയിലുള്ള തീക്ഷ്ണതയും എന്നില്‍ നിറയ്ക്കണമേ. എല്ലാത്തരം പാപങ്ങളും എന്നില്‍ നിന്നകറ്റണമേ. പെട്ടെന്നുള്ള മരണം സംഭവിക്കാതെ എന്നെ കാത്തുകൊള്ളണമേ.
ആത്മാര്‍ത്ഥമായ അനുതാപത്തോടെ എന്റെ പാപങ്ങള്‍ കുമ്പസാരമെന്ന കൂദാശയില്‍ ഏറ്റുപറയാനും തികഞ്ഞ ബോധ്യത്തോടെ അവയെ വെറുത്തുപേക്ഷിക്കാനും അങ്ങനെ ഈശോയുടെയും മറിയത്തിന്റെയും കരങ്ങളില്‍ എന്റെ ആത്മാവിനെ ഭരമേല്‍പ്പിക്കാനുമുള്ള കൃപ എനിക്ക് വാങ്ങിത്തരണമേ. ആമ്മേന്‍.