സാന്റിയാഗോ: ദേവാലയം തകര്‍ത്തത് വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് പാസ്റ്ററെ അറസ്റ്റ് ചെയ്തു. ക്യൂബയിലാണ് സംഭവം. സാന്റിയാഗോ ദെ ക്യൂബയിലെ അസംബ്ലീസ് ഓഫ് ഗോഡ് ദേവാലയമാണ് ഭരണാധികാരികള്‍ ബുള്‍ഡോസറും മറ്റ് മിഷ്യനുകളും വച്ച് തകര്‍ത്തത്. ഇത് വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയുമാണ് പാസ്റ്റര്‍ അലെയ്ന്‍ ടോളിഡാനോ ചെയ്തത്. തന്റെ മൊബൈല്‍ വഴി ദൃശ്യം പകര്‍ത്തിയ അദ്ദേഹം ഫേസ്ബുക്ക് ലൈവ് വഴി ഇത് പുറംലോകത്തെ അറിയിക്കുകയായിരുന്നു. 2015 മുതല്‍ ദേവാലയത്തിന് നേരെ അധികാരികളുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.