Friday, December 27, 2024
spot_img
More

    നോര്‍ത്ത് കൊറിയ: ബൈബിള്‍ കൈവശം വച്ചതിന് വധശിക്ഷ, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം

    നോര്‍ത്ത് കൊറിയായില്‍ ക്രൈസ്തവര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ കൊടിയ ശിക്ഷകള്‍. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, നവജാത ശിശുവിന്റെ കൊലപാതകം, വധശിക്ഷ എന്നിവയാണ് അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശിക്ഷകള്‍. കൊറിയ ഫ്യൂച്ചര്‍ ഇന്‍ഷ്യേറ്റീവ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെര്‍സിക്യൂട്ടീങ് ഫെയ്ത്ത്; ഡോക്യുമെന്റിംങ് റിലീജിയസ് ഫ്രീഡം വയലേഷന്‍സ് ഇന്‍ നോര്‍ത്ത് കൊറിയ എന്ന ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 117 വ്യക്തികളെ അഭിമുഖം ചെയ്താണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നു വയസുകാരന്‍ മുതല്‍ 80 വയസ് പ്രായമുള്ളവര്‍ വരെ മതപീഡനത്തിന്റെ ഇരകളായി മാറിയിരിക്കുന്നു. 200 ല്‍ അധികം ആളുകള്‍ അടുത്തകാലത്ത് ഇപ്രകാരം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മതപരമായ വിശ്വാസം പരിശീലിക്കുന്നതിന്റെയും വിശ്വാസപരമായ വസ്തുക്കള്‍ കൈവശം വച്ചതിനും ആരാധനകള്‍ നടത്തിയതിനും വിശ്വാസം കൈമാറിയതിനും എല്ലാമാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരകളാകേണ്ടിവന്നത്. നോര്‍ത്ത് കൊറിയായിലെ ജയിലുകളില്‍ പട്ടിണി നേരിടുന്നതിന് പുറമെ മലിനഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുക, ഉറക്കം നഷ്ടപ്പെടുത്തുക,ദേഹോപദ്രവം ഏല്പിക്കുക തുടങ്ങിയവും നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. പുരുഷന്മാര്‍ നായ്ക്കളെ പോലെയാണ് ആക്രമിക്കപ്പെടുന്നു. ചൈനയില്‍ നിന്ന് ബൈബിളും പ്രാര്‍ത്ഥനാപുസ്തകങ്ങളും രഹസ്യമായി കടത്തിക്കൊണ്ടുവന്നതിനും ശിക്ഷ അനുഭവിക്കുന്നവരുമുണ്ട്. അവര്‍ക്ക് വധശിക്ഷയാണ്് വിധിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!