നൈജീരിയ: നൈജീരിയായിലെ സുവിശേഷപ്രഘോഷകനെ ഇസ്ലാമിക ഭീകരവാദികളുടെ കൈയില്‍ നിന്നും മോചിപ്പിച്ചു എന്ന രീതിയില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം ഇപ്പോഴും ഭീകരുടെ കൈയില്‍ തന്നെയാണെന്നും നൈജീരിയന്‍ ക്രിസ്ത്യന്‍ അഭിഭാഷകന്‍ സോളമന്‍ ക്രിസ്ത്യന്‍ പോസ്റ്റിനോട് വ്യക്തമാക്കി.
പാസ്റ്റര്‍ പോളികാര്‍പ്പ് സോങോയെയാണ് മോചിപ്പിച്ചതായ വാര്‍ത്ത പരന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് അഡ്വ. സോളമന്‍ അറിയിച്ചു. ഒക്ടോബര്‍ 19 നാണ് പാസറ്ററെയും രണ്ട് ക്രൈസ്തവ വനിതകളെയും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ചര്‍ച്ച് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ഗോംബെയിലേക്ക് പോകുകയായിരുന്നു അവര്‍.
അഭ്യുഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്നും അഡ്വ. സോളമന്‍ പറഞ്ഞു.