Thursday, March 27, 2025
spot_img
More

    കണ്ണീരോടെ ഈശോയെ അന്വേഷിക്കുക

    ജീവിതത്തിന്‌റെ വിവിധ ഘട്ടങ്ങളില്‍ നമുക്ക് പലപ്പോഴായി, പല തവണയായി ഈശോയെ നഷ്ടപ്പെടാറുണ്ട്. യൗസേപ്പിതാവിനും മാതാവിനു പോലും ഈശോയെ നഷ്ടപ്പെട്ടതായി നാം വായിക്കുന്നുണ്ടല്ലോ.

    ഈശോയെ നഷ്ടപ്പെടുന്ന അവസ്ഥ എത്രയോ ഭീകരമാണ്. നഷ്ടപ്പെട്ടുപോയ ഈശോയെ നാം തിരികെ ചെന്ന് കണ്ടെത്തേണ്ടതുണ്ട്. അന്വേഷിക്കേണ്ടതുണ്ട്. അന്ന് യൗസേപ്പിതാവും മാതാവും ചെയ്തതുപോലെ. നഷ്ടപ്പെട്ടുപോയ ഈശോയെ കണ്ണീരോടെ വേണം അന്വേഷിക്കാനെന്നാണ് മരിയാനുകരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

    അതുപോലെ പലവിധ കാരണങ്ങളാല്‍ നാം നഷ്ടപ്പെടുത്തിയ ഈശോയെ തിരികെ എങ്ങനെയെല്ലാമാണ് കണ്ടുപിടിക്കേണ്ടതെന്നും മരിയാനുകരണം പറയുന്നു. അഹങ്കാരം കൊണ്ട് തുരത്തിയ ഈശോയെ എളിമ കൊണ്ടു തിരികെ കൊണ്ടുവരിക.

    ഉദാസീനത മൂലം ഉപേക്ഷിച്ച ഈശോയെ വിശ്വസ്തശുശ്രൂഷ കൊണ്ട് തിരികെ കൊണ്ടുവരിക. ഭയത്തോടും വിറയലോടും കൂടി പ്രാര്‍ത്ഥിക്കുക.കൃതജ്ഞതാ പൂര്‍വ്വം അവിടുത്തേക്ക് സ്‌തോത്രം ചെയ്യുക പ്രാര്‍ത്ഥനയില്‍ ഉത്സുകനായിരിക്കുക. ജ്വലിച്ചെരിയുന്ന തീക്ഷണതയോടെ അവിടുത്തെ അന്വേഷിക്കുക.

    അതെ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നമുക്ക് ഈശോയെ നമ്മുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!