അമാന്‍: തുര്‍ക്കിയെ നടുക്കിയ ഭൂകമ്പത്തില്‍ കത്തീഡ്രല്‍ ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും വിശ്വാസികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന് ദൈവത്തിന് നന്ദിപറയുകയാണ് വൈദികന്‍. ഒക്ടോബര്‍ 30 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7 അടയാളപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
ഈ ഭൂകമ്പത്തില്‍ സെന്റ് ജോണ്‍ കത്തീഡ്രലിനാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവസമൂഹമാണ് ഇവിടുത്തേത്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വര്‍ഷമെടുക്കും. എങ്കിലും വിശ്വാസികള്‍ക്ക് അപകടം സംഭവിക്കാത്തതില്‍ ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. സെന്റ് ജോണ്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ റെക്ടര്‍ ഫാ. ഡി റോസ പറഞ്ഞു. മെട്രോപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനമായ ഈ ദേവാലയം 1874 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
വിശുദ്ധ പോളിക്കാര്‍പ്പിന്റെ ദേവാലയത്തിനും ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.