ലണ്ടന്‍: ക്രൈസ്തവര്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്ന മതവിഭാഗമാണെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച ജെറമി ഹണ്ട് സമിതിയുടെ റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ ക്രൈസ്തവപീഡനം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടാണ് ഇത്. നടുക്കമുളവാക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പശ്ചിമേഷ്യയില്‍ നടക്കുന്ന ക്രൈസ്തവപീഡനം വംശഹത്യക്ക് തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ദശകമായി ക്രൈസ്തവര്‍ കൂട്ടപ്പലായനത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്.20 ശതമാനം ക്രൈസ്തവരുണ്ടായിരുന്ന പശ്ചിമേഷ്യയില്‍ ഇപ്പോള്‍ അഞ്ചു ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്.
ക്രൈസ്തവപീഡനത്തിന്റെ കാര്യത്തില്‍ എല്ലാവരും ഉറക്കം നടിക്കുകയാണ് എന്നും സമിതി കുറ്റപ്പെടുത്തി. ജീവിതത്തിന്റെ നാനാതുറകളിലും വിവേചനം നേരിടേണ്ടിവരുന്ന ക്രൈസ്തവര്‍ വംശഹത്യക്കും ഇരകളാകുന്നു. അള്‍ജീറിയ, ഈജിപ്ത്, ഇറാന്‍, ഇറാക്ക്, സിറിയ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ക്രൈസ്തവരുടെ അവസ്ഥ പരിതാപകരമാണ്.
സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിരുദ്ധ പ്രചരണം നടത്തുന്ന രാജ്യങ്ങള്‍ പോലുമുണ്ട്. ഭരണകൂടങ്ങള്‍ക്കൊപ്പം തീവ്രവാദി ഗ്രൂപ്പുകളും ക്രൈസ്തവരെ വേട്ടയാടുന്നുണ്ട്. റിപ്പോര്‍ട്ട് പറയുന്നു.