Saturday, December 21, 2024
spot_img
More

    പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിയുകയാണോ, ദിവസവും ഈ വചനം ചൊല്ലി പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

    ഇന്ന് ലോകത്തിലുള്ള ഭൂരിപക്ഷം മനുഷ്യരും പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിഞ്ഞുകൂടുകയാണ്. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ല. ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പലതും ജീവിതത്തിലേക്ക് കടന്നുവരികയും ചെയ്യുന്നു. ജോലി നഷ്ടം, സാമ്പത്തികപ്രതിസന്ധി, രോഗങ്ങള്‍, വിദേശജോലിക്ക് തടസം, മുടങ്ങിപ്പോയ വീടുപണി, ലോണ്‍ അടയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം..

    ഇങ്ങനെ പല പല കാരണങ്ങള്‍ കൊണ്ട് ഭാവിയിലേക്ക് നോക്കുമ്പോള്‍ പ്രതീക്ഷയുടെ ഒരു തരിവെളിച്ചം പോലും കാണാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്തെല്ലാം ജീവിതത്തില്‍ സംഭവിച്ചാലും പ്രത്യാശ നഷ്ടപ്പെടുത്താതെ ജീവിക്കേണ്ടവരും ദൈവത്തില്‍ ശരണം വയ്‌ക്കേണ്ടവരുമായിരിക്കണം നമ്മള്‍. ക്രൈസ്തവരെന്ന നിലയില്‍ നമ്മില്‍ നിന്ന് ദൈവം ആഗ്രഹിക്കുന്നതും അതാണ്.

    ഇവിടെയാണ് ദൈവവചനം നമ്മുടെ ജീവിതത്തില്‍ ശക്തിയായി കടന്നുവരുന്നത്. ഈ വചനം നമ്മുടെ ഇരുളകറ്റുകയും വെളിച്ചം ഉള്ളില്‍ നിറയ്ക്കുകയും ചെയ്യും. ഈ തിരുവചനം നാം ദിവസവും വായിക്കുക, നിരാശാഭരിതമായ സാഹചര്യങ്ങളില്‍ പ്രത്യാശയില്‍ ജീവിക്കാന്‍ ഇത് നമ്മെ സഹായിക്കും.

    കര്‍ത്താവ് അരുളിച്ചെയ്യുന്നു നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്.നിങ്ങളുടെ നാശത്തിനല്ല,ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭകരമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും. എന്റെ അടുക്കല്‍വന്ന്് പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുന:സ്ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലും നിന്ന് ഞാന്‍ന ിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെ നിന്ന് ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്ക് അയച്ചോ ആ സ്ഥലത്തേക്ക് തന്നെ നിങ്ങളെ കൊണ്ടുവരും. കര്‍ത്താവ് അരുളിച്ചെയ്ുന്നു. ( ജെറമിയ 29;11-14)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!