മനുഷ്യനായി ജനിച്ചവരുടെയെല്ലാം വിധിയാണ് മരണം. എത്ര വര്‍ഷം ഈ ഭൂമിയില്‍ നാം ആയുസോടെയുണ്ടാകുമെന്ന കാര്യം നമുക്കറിയില്ല. ഇന്ന് മരിക്കുമോ അതോ നാളെ മരിക്കുമോയെന്നും നമുക്കറിയി്ല്ല. നമുക്ക് അറിയാവുന്ന ഏകകാര്യവും നാം മനസ്സിലാക്കേണ്ട ഏക കാര്യവും നാം മരിക്കും എന്നതുമാത്രമാണ്. അതുകൊണ്ടുതന്നെ നാം ഏതു നിമിഷവും മരിക്കാന്‍ സന്നദ്ധരായി ജീവിക്കണം. വിശുദ്ധിയോടെ ജീവിക്കുന്നതുപോലെ തന്നെ പ്രധാനമാണ് നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി മരിക്കുന്നതും.
പക്ഷേ പലര്‍ക്കും അങ്ങനെയൊരു അവസരം ഉണ്ടാകാറില്ല. യാത്രയ്ക്കിടയിലുണ്ടാകുന്നതുപോലെയുള്ള അവിചാരിതവും അപ്രതീക്ഷിതവുമായ മരണങ്ങള്‍ പലര്‍ക്കും സംഭവിക്കാറുണ്ട്. ഇത്തരം മരണങ്ങളില്‍ നിന്ന് ഒഴിവാകാന്‍ നമ്മുടെ മരണസമയത്തെ ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. മുന്‍കൂട്ടി അറിയിപ്പ് ലഭിച്ച് മരിക്കാന്‍ കഴിയുന്നത്, കൂദാശകള്‍ സ്വീകരിച്ച് സുബോധത്തോടെ മരിക്കാന്‍ കഴിയുന്നത് ഒരു കത്തോലിക്കാവിശ്വാസിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതും ഏറെ ഭാഗ്യകരവുമാണ്. അതിനാല്‍ ഓരോ ദിവസവും ഉണര്‍ന്നെണീല്ക്കുമ്പോള്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കണം,
എന്റെ ദൈവമേ അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ മരണത്തില്‍ നിന്ന് എന്നെ രക്ഷിക്കണേ. എനിക്ക് ഭാഗ്യമരണം തരണേ.
വളരെ ഹ്രസ്വമായ ഈ പ്രാര്‍ത്ഥന നമ്മുടെ അധരങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ.