മരിയഭക്തി പ്രചരിപ്പിക്കുകയും മാതാവിലേക്ക് അനേകരെ അടുപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന മരിയന്‍ മിനിസ്ട്രി പുതിയൊരു ശുശ്രൂഷ ഏറ്റെടുക്കുകയാണ്. ആഗോള കത്തോലിക്കാസഭയിലെ അതിപുരാതനമായ ആത്മീയ സംഘടനകളിലൊന്നായ പരിശുദ്ധ ജപമാല സഖ്യത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുക എന്ന ദൗത്യമാണ് അത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് പരിശുദ്ധ ജപമാല സഖ്യത്തെക്കുറിച്ചുള്ള ഒരു ലേഖനം മരിയന്‍പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ അതേക്കുറിച്ച് കൂടുതല്‍ അറിയാനും അംഗങ്ങളാകാനും താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഈമെയില്‍ അയ്ക്കുകയും ഫോണ്‍വിളിക്കുകയും ഉണ്ടായി. ഇതേതുടര്‍ന്നാണ് പരിശുദ്ധ ജപമാലസഖ്യത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്നുള്ള പ്രേരണ ഞങ്ങള്‍ക്കുണ്ടായത്. എങ്കിലും ഈ ആഗ്രഹത്തെ ഞങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം വ്യവച്ഛേദിച്ചറിയാന്‍ കാത്തിരിക്കുകയും ഒടുവില്‍ പരിശുദ്ധ അമ്മ അത് ആഗ്രഹിക്കുന്നുണ്ടെന്ന് ബോധ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ദൗത്യവുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
പരിശുദ്ധ ജപമാല സഹോദരസഖ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ …. http://marianpathram.com/japamalasakhyam .
പരിശുദ്ധ ജപമാല സഖ്യത്തില്‍ അംഗമായി ചേര്‍ന്ന് നിരവധി ദൈവാനുഗ്രഹങ്ങളും ആത്മീയനന്മകളും സ്വന്തമാക്കാനും മാതാവിന്റെ മാധ്യസ്ഥ സഹായം തേടാനും ആഗ്രഹിക്കുന്ന വ്യക്തികളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.
നിങ്ങളുടെ പേരും പൂര്‍ണ്ണമായ വിലാസവും പിന്‍കോഡും, ഇമെയിലും ഫോണ്‍നമ്പറും സഹിതം japamalasakhyam@marianpathram.com എന്ന വിലാസത്തില്‍ അയച്ചുതരുക. ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി അമേരിക്കയിലുള്ള ജപമാല സഖ്യത്തിന്റെ പ്രധാന ഓഫീസുമായി ബന്ധപ്പെടുകയും നിങ്ങളുടെ പേരുകള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ അംഗീകാരമുള്ള മരിയന്‍ മിനിസ്ട്രിയുടെ രജിസ്ട്രറില്‍ ചേര്‍്ക്കുകയും ചെയ്യും. ജപമാല സഖ്യത്തിന്റെ ഓഫീസില്‍ നിന്ന് നിങ്ങളുടെ മെയിലിലേക്കായിരിക്കും ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം പരിശുദ്ധ ജപമാല സഖ്യത്തില്‍ ചേര്‍ക്കാനും മറക്കരുത്. അവരുടെ വിലാസങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരാനും മടിക്കരുത്. വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടാണ് ഇക്കാര്യത്തില്‍ മരിയന്‍ മിനിസ്ട്രിക്ക് മാതൃക. ഒരു ലക്ഷത്തോളം ആളുകളെയാണ് വിശുദ്ധന്‍ ജപമാല സഖ്യത്തില്‍ അംഗങ്ങളാക്കിചേര്‍ത്തത്. നമുക്കും ഈ ആത്മീയമുന്നേറ്റത്തില്‍ നമ്മുടേതായ പങ്കുവഹിക്കാം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥസഹായവും നിരവധിയായ ആത്മീയനന്മകളും നമുക്കെല്ലാവര്‍ക്കും ലഭിക്കട്ടെ.