പഴയ നിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങൾ പഞ്ചഗ്രന്ഥി എന്നാണ് ദൈവശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതിലെ ഏറ്റവും പ്രധാന പുസ്തകമായാണ് ‘ലേവ്യ 1’ പുസ്തകം കരുതപ്പെടുന്നത്. പഞ്ചഗ്രന്ഥി എന്നറിയപ്പെടുന്ന ഇവയെ തോറ എന്ന പേരിലാണ് യഹൂദർ വിശേഷിപ്പിക്കുന്നത്.
27 അധ്യായങ്ങളുള്ള ഈ പുസ്തകത്തിൽ ദൈവം ഉടമ്പടി വഴിയായും മോശയിലൂടെയും നൽകിയ നിയമങ്ങളും അനുഷ്ഠാനങ്ങളും പഠിപ്പിക്കുന്നു. പുറപ്പാട് പുസ്തക സമാപനത്തിൽ വിശുദ്ധ കൂടാരവും സാക്ഷ്യ പേടകവും നിർമിച്ചത് നാം കണ്ടല്ലോ.
(ഇല്ലെങ്കിൽ പഴയ ഭാഗം ഇവിടെ കാണുക. https://youtu.be/FUQfGleHH-g )
അതിന് ശേഷം എങ്ങനെ ഇസ്രയേൽ സമൂഹം ഇവിടെ തങ്ങളുടെ ആരാധന നടത്തണ്ടത് എന്ന് ലേവ്യ പുസ്ത്തകത്തിന്റെ ആദ്യ 7 അധ്യായങ്ങളിൽ വിവരിക്കുന്നു.
ദഹനബലി, ധാന്യ ബലി, സമാധാന ബലി , പാപ പരിഹാരബലി, പ്രായശ്ചിത്ത ബലി എന്നിങ്ങനെയുള്ള ബലികളെ പറ്റിയും വിവിധ തിരുന്നാളുകളെപ്പറ്റിയും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.
പുരോഹിതരായി ലേവ്യ സമൂഹത്തെ ഭരമേൽപിക്കുന്നതും ആരോണിനെ അഭിഷേകം ചെയ്യുന്നതും ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയമാണ്. ആരോണിലൂടെ ആരംഭിച്ച ഈ പുരോഹിത പരമ്പരയാണ് പിന്നീട് ഈശോ സ്ഥാപിച്ച പൗരോഹിത്യം ഉണ്ടാകുന്നത് വരെ നിലനിന്നത്.
കൂടാരങ്ങളിൽ വസിക്കുന്ന സമൂഹം എന്ന നിലയിൽ അവർക്കിടയിൽ ബാഹ്യ ശുദ്ധിക്ക് വളരെ പ്രാധാന്യം കല്പിച്ചിരുന്നു. ശുദ്ധമായ ഭക്ഷണം, അശുദ്ധമായവ, വിവിധങ്ങളായ മറ്റ് അശുദ്ധി എന്നിവയും, ഒപ്പം അവയിൽ നിന്നും സ്വയം ശുദ്ധീകരിക്കേണ്ടത് എപ്രകാരം എന്നും ഈ പുസ്തകത്തിൽ കാണാം.
ദൈവത്തിനർപ്പിക്കേണ്ട നേർച്ച കാഴ്ചകളെയും ദശാംശത്തെയും പറ്റി പറഞ്ഞ് കൊണ്ടു ലേവ്യ പുസ്തകം സമാപിക്കുന്നു.
വിശദമായ ക്ലാസ് കേൾക്കുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/cm0kBDtEn0M