വത്തിക്കാന്‍ സിറ്റി: കോവിഡ് മഹാമാരിയില്‍ നിന്ന് മോചനം നേടാനായി വത്തിക്കാനില്‍ രണ്ടാം വട്ടവും ജപമാല പ്രാര്‍ത്ഥന ആരംഭിച്ചു. ഞായറാഴ്ചകളിലൊഴികെ എല്ലാ ദിവസവും പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ജപമാല.
കര്‍ദിനാള്‍ ആഞ്ചെലോ കൊമാസ്ത്രിയാണ് എല്ലാ ദിവസവും ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. മാര്‍ച്ച് 11 മുതല്‍ മെയ് 29 വരെ എല്ലാ ദിവസവും ജപമാല പ്രാര്‍ത്ഥന നടത്തിയിരുന്നു. വത്തിക്കാന്‍ സാധാരണരീതിയിലേക്ക് പഴയതുപോലെ വന്നുകൊണ്ടിരുന്ന സമയത്താണ് വീണ്ടും കോവിഡ് വ്യാപനമുണ്ടായത്.
മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടികള്‍ ഉള്‍പ്പടെയുള്ള പല പരിപാടികളും ഇതോടെ റദ്ദാക്കപ്പെടുകയും ചെയ്തു.