Thursday, February 13, 2025
spot_img
More

    മറ്റുള്ളവരെ ആശ്വസിപ്പിക്കേണ്ടത് ക്രൈസ്തവ കടമയാണോ? വിശുദ്ധ ഗ്രന്ഥം ഇക്കാര്യത്തില്‍ എന്താണ് പറയുന്നത്?

    ചുറ്റുപാടുമുള്ളവരെ ആശ്വസിപ്പിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ സ്വന്തം തിരക്കിലും ജീവിതവ്യഗ്രതയിലും പെട്ട് നമുക്കത് പലപ്പോഴും സാധിക്കാതെവരുന്നു. എന്നാല്‍ വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് മറ്റുള്ളവരെ ആശ്വസിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നാണ്. 1 തെസലോനിക്ക 5 9- 11 വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത്.

    എന്തെന്നാല്‍ നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത്. ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്ക് വേണ്ടി മരിച്ചത്. അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ തന്നെ തമ്മില്‍ത്തമ്മില്‍ ആശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിന് വേണ്ടി യത്‌നിക്കുകയും ചെയ്യുവിന്‍.

    അതെ നമ്മുടെ ചുറ്റുപാടും രോഗത്താലും സാമ്പത്തികപരാധീനതയാലും വിഷമിക്കുന്ന അനേകരുണ്ടാകാം. അവരെ കഴിയുന്നതുപോലെ ആശ്വസിപ്പിക്കുക. അത് ദൈവം നമ്മില്‍ന ിന്ന് ആഗ്രഹിക്കുന്നുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!