Saturday, November 2, 2024
spot_img
More

    അയോട്ട ചുഴലിക്കാറ്റിനു പോലും ആ മരിയരൂപത്തെ അനക്കാന്‍ സാധിച്ചില്ല; വിശ്വാസസാക്ഷ്യവുമായി കൊളംബിയന്‍ പ്രസിഡന്റ്

    കൊളംബിയ: അയോട്ട ചുഴലിക്കാറ്റിന് പോലും മരിയരൂപത്തെ തൊടാന്‍സാധിച്ചിട്ടില്ലാത്തതിനെ അത്ഭുതകരവും ശക്തവുമെന്ന് വിശേഷിപ്പിച്ചുകൊണ്ട് കൊളംബിയന്‍ പ്രസിഡന്റ് ഐവാന്‍ ഡൂക്ക്. അടുത്തയിടെ സാ്ന്‍ആന്‍ഡ്രെസിലെത്തിയപ്പോഴാണ് പ്രസിഡന്റ് തന്റെ വ്യക്തിപരമായ സാക്ഷ്യം പങ്കുവച്ചത്.

    സാന്താ കാറ്റലിന സന്ദര്‍ശിച്ചപ്പോള്‍ താന്‍ നേരില്‍ കണ്ട സാക്ഷ്യമാണ് അദ്ദേഹം പങ്കുവച്ചത്. നാശ നഷ്ടങ്ങള്‍ ഏറെ വിതച്ച് കടന്നുപോയപ്പോഴും ഒരു അനക്കം പോലും തട്ടാതെ പരിശുദ്ധ കന്യാമാതാവിന്റെ രൂപം അവിടെ നിലയുറപ്പിച്ചിരിക്കുന്നതായി താന്‍ കണ്ടുവെന്നാണ് പ്രസിഡന്റ് തുറന്നുപറഞ്ഞത്.

    പ്രൊവിഡെന്‍സിയെ ദ്വീപിലെ നിരവധി പേരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് മാതാവിന്റെ മാധ്യസ്ഥശക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിയഭക്തനാണ് ഐവാന്‍ ഡുക്ക്. കൊളംബിയായുടെ ചരിത്രത്തിലെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡന്റാണ് ഇവാന്‍ ഡ്യൂക്ക്.

    വെറും 44 വയസ് മാത്രമേ അദ്ദേഹത്തിനുളളൂ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!