എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപത ശതോത്തര രജതജൂബിലിയോട് അനുബന്ധിച്ച് സേക്രട്ട് മ്യൂസിക് കോണ്‍ടെസ്റ്റ് നടത്തുന്നു. അതിരൂപതയുടെ സേക്രട്ട് മ്യൂസിക് ചാനലിന്റെ ആഭിമുഖ്യത്തിലാണ് മത്സരം.
ആരാധന ക്രമസംഗീതത്തില്‍ നിന്ന് ക്രിസ്തീയ ഭക്തിഗാനങ്ങളെ വേര്‍തിരിച്ച് കാണാന്‍ വിശ്വാസികളെ പരിശീലിപ്പിക്കുക, ഗായകസംഘങ്ങളെ ആരാധനക്രമസംഗീതത്തെക്കുറിച്ച് കൂടുതല്‍ അറിവുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം. ഭാഷാഭേദമോ റീത്ത് വ്യത്യാസമോ ഇല്ലാത്ത മത്സരത്തില്‍ ഏഴുപേരില്‍ കുറയാത്ത ഗ്രൂപ്പുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
ദേവാലയഗായകസംഘം, കുടുംബങ്ങള്‍, സന്യാസിസന്യാസിനികള്‍, സെമിനാരിക്കാര്‍, വൈദികര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ക്ക് സംഘങ്ങള്‍ ആയി മത്സരിക്കാവുന്നതാണ്. സംഗീതം, ലിറ്റര്‍ജി, ഛായാഗ്രഹണംഎന്നീ മേഖലകളിലെ അഞ്ചു വിദഗ്ദര്‍ ഉള്‍പ്പെടുന്ന പാനലാണ് വിധിനിര്‍ണ്ണം നടത്തുന്നത്.