Tuesday, July 1, 2025
spot_img
More

    ഗോത്രവിഭാഗക്കാരായ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

    റായ്പ്പൂര്‍: ഛത്തീസ്ഘട്ടില്‍ ട്രൈബല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം. നവംബര്‍ 25 ന് വെളുപ്പിന് രണ്ടുമണിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

    ഗജിരാജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ആക്രമണം നടന്നത്. മരണം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രക്ഷപ്പെട്ടവര്‍ അറിയിച്ചു. നൂറുകണക്കിന് ആളുകളാണ് ആക്രമണത്തിന് ഇരകളായത്. പോലീസ് സ്‌റ്റേഷനുമായോ കളക്ടറുമായോ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും രണ്ടുമണി മുതല്‍ പോലീ്‌സ് സ്‌റ്റേഷനിലെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇരകള്‍ അറിയിച്ചു.

    ആറുമണിയോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നതായി പോലീസ് നിഷേധിച്ചു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനുമുമ്പില്‍ ഏഴുമണി മുതല്‍ ആളുകള്‍ കുത്തിയിരിപ്പു സത്യാഗ്രഹം ആരംഭിച്ചു.

    ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിന് ഒരുക്കമായി ആരാധനയില്‍ പങ്കെടുത്ത് ഉറങ്ങാന്‍ കിടന്നവരായിരുന്നു ആക്രമിക്കപ്പെട്ടത്. രണ്ടുമണിക്ക് ആരംഭിച്ച അക്രമം അഞ്ചുമണിവരെ തുടര്‍ന്നു. അക്രമികള്‍ കൂട്ടത്തോടെയാണ് വന്നത്. ആസൂത്രിതമായ ആക്രമണമാണ് ഇവിടെ നടന്നതെന്ന് ക്രൈസ്തവര്‍ ആരോപിച്ചു.

    അടുത്തയിടെ ക്രിസ്തുമതം സ്വീകരിച്ച ഒരു കുടുംബം ആക്രമണത്തിന് ഇരകളായിരുന്നു. സെപ്തംബറിലും ക്രൈസ്തവര്‍ക്ക്‌നേരെ ആക്രമണം നടന്നിരുന്നു. എന്നാല്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് കൃത്യമായരീതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നതാണ് വാസ്തവം.

    ഹൈന്ദവതീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!