സ്‌ട്രോബിങ്: ആക്രമിക്കപ്പെട്ട കന്യാമാതാവിന്റെ രൂപം കേടുപാടുകള്‍ തീര്‍ത്ത് പുന:സ്ഥാപിച്ചുതരാമെന്ന് ആര്‍ട്ടിസ്റ്റ് മാര്‍സെല്‍ ഓഫര്‍മാന്റെ വാഗ്ദാനം. കേടുപാടുകള്‍ സംഭവിച്ച രൂപങ്ങളുടെ മിനുക്കുപണിയില്‍ വൈദഗ്ദ്യം നേടിയ വ്യക്തിയാണ് ഇദ്ദേഹം. സ്‌ട്രോബിംങിലെ കന്യാമാതാവിന്റെ രൂപത്തിന്റെ ശിരസ് ഛേദിക്കുകയാണ് അക്രമികള്‍ ചെയ്തത്.
മാതാവിന്റെ രൂപം പഴയതുപോലെ പുന:സ്ഥാപിച്ചുതരുക എന്ന കാര്യം താന്‍ തീരുമാനിച്ചതായി ഒരു അഭിമുഖത്തില്‍ മാര്‍സെല്‍ വ്യക്തമാക്കി. ക്രിസ്തുമസ് കാലത്ത് പണി ആരംഭിച്ച് പുതുവര്‍ഷത്തില്‍ പുന:സ്ഥാപനം നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
വംശവിദ്വേഷത്തിന്റെ വേദിയായി മാറിയിരിക്കുകയാണ് യൂറോപ്പ്. ക്രൈസ്തവര്‍ക്ക് നേരെ അഞ്ഞൂറോളം കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വെനീസില്‍ സ്ഥാപിച്ചിരുന്ന കന്യാമാതാവിന്റെ രൂപം നവംബര്‍ 26 ന് രാത്രിയില്‍ ആക്രമിക്കപ്പെട്ടിരുന്നു.