Thursday, December 12, 2024
spot_img
More

    ഇങ്ങനെ മരിക്കാന്‍ കഴിയുമോ നമുക്ക്? പുഞ്ചിരിയോടെ മരണത്തെ പുല്‍കിയ സിസ്റ്റര്‍ സിസിലിയായുടെ ജീവിതം വീണ്ടും ധ്യാനവിഷയമാകുന്നു…

    രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ ഫോട്ടോയ്ക്ക്. കാന്‍സര്‍ രോഗിയായി ഏറെ വേദനകളിലൂടെ കടന്നുപോയതിന് ശേഷം കഴി്ഞ്ഞവര്‍ഷമാണ് അര്‍ജന്റീനക്കാരിയായ സിസ്റ്റര്‍ സിസിലിയ മരിയ 43 ാംവയസില്‍ മരണമടഞ്ഞത്.

    പക്ഷേ സാധാരണപോലെയുള്ള മരണമായിരുന്നില്ല അത്. പുഞ്ചിരിയോടെയാണ് സിസ്റ്റര്‍ മരണത്തെ സ്വീകരിച്ചത്. സിസ്റ്ററുടെ മരണചിത്രം സോഷ്യല്‍ മീഡിയായില്‍ പെട്ടെന്ന് തന്നെ വൈറലായി. അര്‍ജന്റീനയിലെ കാര്‍മ്മല്‍ ഓഫ് സാന്താ ഫേ സന്യാസസമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍. നാവിലും ശ്വാസകോശത്തിലും കാന്‍സര്‍ ബാധിച്ചാണ് സിസ്റ്റര്‍ മരണമടഞ്ഞത്.

    ഇരുപത്തിയാറാം വയസില്‍ നഴ്‌സിംങ് ബിരുദം സമ്പാദിച്ചതിന് ശേഷം ആതുരസേവനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു സിസ്റ്റര്‍. അപ്പോഴാണ് മരണം കാന്‍സറിന്റെ രൂപത്തില്‍ സിസ്റ്ററെ പിടികൂടിയത്. പക്ഷേ സിസ്റ്റര്‍ അതിന് മുമ്പില്‍ പതറിയില്ല. കഠിനവേദനകള്‍ക്കിടയിലും സിസ്റ്റര്‍ പുഞ്ചിരി ഉപേക്ഷിച്ചില്ല. നിത്യതയെക്കുറിച്ചുള്ള ചിന്തയായിരുന്നു അതിന് കാരണം.

    മരിച്ചവരെ പ്രത്യേകമായി ഓര്‍മ്മിക്കുന്ന നവംബര്‍ അവസാനിക്കുന്ന ഈ ദിവസം സിസ്റ്റര്‍ സിസിലിയായെ പ്രത്യേകമായി അനുസ്മരിക്കുന്നതിന് കാരണമുണ്ട്. നാം നമ്മുടെ മരണത്തെ എങ്ങനെയാണ് നേരിടുക? പുഞ്ചിരിയോടെ മരണമടയാന്‍ നമുക്ക് കഴിയുമോ..മരണം ഭീതിദമായ ഒരു അനുഭവമായി കരുതുന്നവര്‍ക്ക്, ഭൂമിയെ അത്രമേല്‍ സ്‌നേഹിക്കുന്നവര്‍ക്ക്. പ്രിയപ്പെട്ടവരെ വിട്ടുപോകാന്‍ താ ല്പര്യമില്ലാത്തവര്‍ക്ക് മരണം അസഹനീയമായിരിക്കും.

    പക്ഷേ നാം മരിക്കേണ്ടവരാണ്. നിത്യതയെലക്ഷ്യമാക്കി ജീവിക്കേണ്ടവരാണ്. അങ്ങനെ ജീവിക്കുന്നവര്‍ക്ക് മാത്രമേ മരണത്തെ നോക്കി പുഞ്ചിരിക്കാന്‍ കഴിയൂ. മരണത്തെ നോക്കി പുഞ്ചിരിക്കാനുള്ള പരിശ്രമങ്ങളില്‍ നമുക്കേര്‍പ്പെടാം.

    നവംബറിന്റെ അവസാനത്തില്‍ മരണത്തെക്കുറിച്ചുള്ള പുതിയ ചിന്തകളും ബോധ്യങ്ങളും കൊണ്ട് നാം നിറയപ്പെടട്ടെ. അതിന് സിസ്റ്റര്‍ സിസിലിയ നമ്മെ സഹായിക്കട്ടെ..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!