Thursday, November 21, 2024
spot_img
More

    അമലോത്ഭവതിരുനാളിന് ഒരുങ്ങേണ്ട വഴികള്‍

    അമലോത്ഭവമാതാവിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണ് ഡിസംബര്‍. മാതാവിനോടുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്. മാതാവിന്റെ അമലോത്ഭവത്വം വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെട്ടത് 1854 ല്‍ ആണെന്ന് നമുക്കറിയാം. പിയൂസ് ഒമ്പതാമനാണ് അത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ എട്ടിനാണ് മാതാവിന്റെ അമലോത്ഭവതിരുനാള്‍ ആചരിക്കുന്നത്. തിരുനാളിനായി നാം ഒരുങ്ങുന്ന ദിവസങ്ങളില്‍ എങ്ങനെയാണ് ഇതേറ്റവും ഭക്തിപൂര്‍വ്വം ആചരിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം.

    വിശുദ്ധ അന്നായുടെയും യോവാക്കിമിന്റെയും മാധ്യസഥം തേടുക

    പരിശുദ്ധ അമ്മയുടെ മാതാപിതാക്കളാണല്ലോ വിശുദ്ധ അന്നായും യോവാക്കിമും. മാതാവിന്റെ പുണ്യങ്ങളില്‍ ഒരു പങ്ക് അവര്‍ക്കുകൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ട് നാം തീര്‍ച്ചയായും ആ നല്ല മാതാപിതാക്കളുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ച് ഒരുങ്ങേണ്ടത് അത്യാവശ്യമാണ്.

    മാതാവിന്റെ രൂപം അലങ്കരിക്കുക

    പരിശുദ്ധ അമ്മയുടെ രൂപം അലങ്കരിക്കുക. പൂക്കള്‍ വയ്ക്കുക തുടങ്ങിയവയെല്ലാം ചെയ്ത് മരിയഭക്തിയുടെ പ്രചാരകരാകാം.

    ആത്മാവും മനസ്സും ഹൃദയവും ശുദ്ധിയാക്കുക

    നമ്മുടെ ആത്മാവും മനസ്സും ഹൃദയവും ശുദ്ധിയാക്കുക.. കുമ്പസാരിക്കുക. ആത്മാവിന്റെ കറകള്‍ കഴുകിക്കളയുക.

    മാതാവിന് സ്വയം സമര്‍പ്പിക്കുക

    പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്ക് നമ്മെതന്നെ സമര്‍പ്പിക്കുക.. അമ്മയുടെ വത്സലസുതരായി ജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക.

    മാതാവിനോടുള്ള ആദരസൂചകമായി അത്ഭുതകാശുരൂപം ധരിക്കുക

    വിശുദ്ധ കാതറിന്‍ ലബോറിന് പ്രത്യക്ഷപ്പെട്ട് പരിശുദ്ധ അമ്മ നല്കിയ അത്ഭുതകാശുരൂപം ധരിക്കുക.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!