യഹൂദ വംശജയല്ലാത്ത ഒരു സാധാരണക്കാരിയായ സ്ത്രീയുടെ പേരിൽ പഴയ നിയമത്തിൽ ഒരു പുസ്തകം ഉണ്ടായിരിക്കുക എന്നത് അത്ഭുതാവഹമാണ്. തന്റെ ഭർത്താവിന്റെ മരണശേഷം അമ്മായി അമ്മയെ സ്വന്തം അമ്മയായി പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്യുക വഴിയായി രക്ഷാകര ചരിത്രത്തിലും, യേശുവിന്റെ വംശാവലിയിലും പേര് ചേർക്കപ്പെട്ട റൂത്തിനെ പറ്റി നമുക്ക് ഈ പുസ്തതകത്തിൽ വായിക്കാം. നീതിമാനായ ദൈവം, അവൾ കാല പെറുക്കാൻ പോയ വയലിന്റെ നാഥയാക്കി മാറ്റി അനുഗ്രഹിക്കുന്നതും ഈ പുസ്തകത്തിന്റെ മനോഹര സംഭവങ്ങളിൽ ഒന്നാണ്. ദൈവം ഓരോ മനുഷ്യന്റെയും നിത്യ ജീവിതത്തിൽ എങ്ങിനെ ഇടപെടുന്നു എന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.
റൂത്തിന്റെ പുസ്തകത്തെ പറ്റി കൂടുതൽ അറിയുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.