പാരീസ്: ലോകത്തെ തന്നെ നടുക്കിക്കളഞ്ഞ നോട്രഡാം കത്തീഡ്രലിലെ അഗ്നിബാധയുടെ ഒന്നര വര്‍ഷത്തിന് ശേഷം ക്രിസ്തുമസ് രാവില്‍ ദേവാലയത്തില്‍ നിന്ന് ക്രിസ്തുമസ് സംഗീതം ഉയരും.
കത്തീഡ്രല്‍ അന്നേ ദിവസം ശൂന്യമായിരിക്കും. 20 ഗായകരും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരും മാത്രമായിരിക്കും അപ്പോള്‍ ദേവാലയത്തിലുണ്ടാവുക. ക്രിസ്തുമസ് രാവിലെ ഈ സംഗീതപരിപാടി ടെലിവിഷന്‍ തത്സമയം സംപ്രേഷണം ചെയ്യും. 2019 ഏപ്രിലിലാണ് നോട്രഡാം കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായത്.
ദേവാലയത്തിന്റൈ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2024 ല്‍ ആണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയുള്ളൂ. അഗ്നിബാധയ്ക്ക് ശേഷം കത്തീഡ്രലില്‍ നടക്കുന്ന മൂന്നാമത്തെ ചടങ്ങാണ് ക്രിസ്തുമസ് സംഗീതനിശ.
2019 ജൂണില്‍ പാരീസ് ആര്‍ച്ച് ബിഷപ് മൈക്കല്‍ മുപ്പതോളം പേരുമൊന്നിച്ച് ഇവിടെ ദിവ്യബലി അര്‍പ്പിച്ചിരുന്നു. ദു:ഖവെള്ളിയാഴ്ച ക്രൗണ്‍ ഓഫ് ത്രോണിന്റെ വണക്കവും നടത്തിയിരുന്നു.