റവാല്‍പിണ്ടി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ചതിന്റെ പേരില്‍ ക്രൈസ്തവ യുവതിയെ കൊലപ്പെടുത്തി. സോണിയ ബീബി എന്ന 24 കാരിയെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്.
ഇസ്ലാമബാദിന് സമീപമുള്ള ഫാസിയ കോളനിയിലെ ബസ് സ്‌റ്റോപ്പില്‍ വച്ചാണ് മുഹമ്മദ് ഷെഷാദ് എന്ന മുസ്ലീം സോണിയയ്ക്ക് എതിരെ വെടിയുതിര്‍ത്തത്. നിരവധി തവണ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് വിവാഹാലോചനയുമായി സോണിയായുടെ കുടുംബത്തെ സമീപിച്ചിരുന്നതായും എന്നാല്‍ ആലോചന അവര്‍ തള്ളിക്കളയുകയാണ് ചെയ്തതെന്നും എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് പറയുന്നു.
ന്യൂനപക്ഷ സമുദായത്തിലെ പെണ്‍കുട്ടികള്‍ ഭൂരിപക്ഷ സമുദായമായ മുസ്ലീമുകളില്‍ നിന്ന് നേരിടുന്ന പീഡനങ്ങളുടെയും നിര്‍ബന്ധിത വിവാഹങ്ങളുടെയും സംഭവങ്ങള്‍ക്ക് ഏറ്റവും പുതിയ ഇരയായി മാറിയിരിക്കുകയാണ് സോണിയ.