കാഞ്ഞിരപ്പള്ളി : അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനമായ നാളെ കാഞ്ഞിരപ്പള്ളി പഴയപള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു. 2020 ജനുവരിയില്‍ നടന്ന സീറോ മലബാർ സിനഡിലാണ് അക്കരപ്പള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായി ഉയർത്തിയിരുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് നാളെ നടക്കുന്നത്.
സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപനം നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് അക്കരപ്പള്ളിയുടെ വികാരിയെ പ്രഥമ ആർച്ച് പ്രീസ്റ്റായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും . ആഘോഷപൂർവ്വമായ വി . കുർബാനയോടെ തിരുക്കർമങ്ങൾ അവസാനിക്കും .
ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ ആശയകേന്ദ്രമായ പരിശുദ്ധമാതാവിന്റെ അക്കരപ്പള്ളി എന്ന പഴയ പള്ളി കൊല്ലവർഷം 697- ആണ്ടിൽ സ്ഥാപിതമായതാണ്.