ഇംഗ്ലണ്ട്: രണ്ടാമത്തെ കുട്ടിക്ക് ശേഷം ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ തയ്യാറില്ലാത്ത അവസ്ഥയിലേക്ക് യുകെയിലെ സ്ത്രീകള്‍ എത്തിച്ചേരുന്നതായി റിപ്പോര്‍ട്ട്.
രണ്ടുകുട്ടികളില്‍ കൂടുതല്‍ ജനിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് വര്‍ഷം തോറും 3900 പൗണ്ട് വര്‍ഷം തോറും നഷ്ടം വരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ അബോര്‍ഷന് നിര്‍ബന്ധിതരാക്കപ്പെടുന്നത്. ടാക്‌സ് ക്രെഡിറ്റും ഇതര ഗുണങ്ങളും ഈ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ടു ചൈല്‍ഡ് ലിമിറ്റ് 2017 ലാണ് നിലവില്‍ വന്നത്.
ഇതിന് പുറമെയാണ് ഇപ്പോള്‍ നിലവിലുള്ള കോവിഡ് പ്രതിസന്ധിയും. സാമ്പത്തികബുദ്ധിമുട്ടും ജോലിയിലുള്ള അരക്ഷിതാവസ്ഥയും അബോര്‍ഷന് സ്ത്രീകളെ പ്രേരിപ്പിക്കുന്ന മറ്റ് രണ്ട് ഘടകങ്ങളാണ്. ടു ചൈല്‍ഡ് ലിമിറ്റ് ഇല്ലായിരുന്നുവെങ്കില്‍ ഞാനെന്റെ കുഞ്ഞിനെ നശിപ്പിക്കുകയില്ലായിരുന്നു. പക്ഷേ എനിക്ക് എന്റെ കുഞ്ഞിനെ നേരാം വണ്ണം പോറ്റാന്‍ കഴിയുന്നില്ല.
പുതിയ നയതീരുമാനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ഒരു സ്ത്രീ സംസാരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 59 ശതമാനം സ്്ത്രീകളും പുതിയ ഈ നയത്തെക്കുറിച്ച് ബോധവാരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.