ബെലാറസ്: അമലോത്ഭവതിരുനാള്‍ ദിനമായ ഇന്ന് ബെലാറസിനെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും. മാതാവിന്റെ സഹായത്തോടെ കരുണാമയനായ ക്രിസ്തുവിലേക്ക് തിരിഞ്ഞ്് നാം എല്ലാവരും സമാധാനപൂര്‍വ്വമായ ജീവിതം നയിക്കാനും കോവിഡ് പകര്‍ച്ചവ്യാധിക്ക് അന്ത്യം കുറിക്കാനും ഈ അവസരം ഏറെ പ്രയോജനപ്പെടുമെന്ന് ആര്‍ച്ച് ബിഷപ് ടാഡെയുസ് എഴുതിയ കത്തില്‍ പറയുന്നു. നിലവിലുള്ള തികച്ചും അപകടകരമായ സാഹചര്യങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ എല്ലാവരും മാതാവിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോവിഡ് പകര്‍ച്ചവ്യാധിക്ക് പുറമെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ കൂടി ബെലാറസ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ടാണ് ബെലാറസിനെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നത്.