കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ മുപ്പതു ക്രൈസ്തവരെ കൊന്നൊടുക്കുകയും സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പടെ പത്തുപേരെ മാനഭംഗപ്പെടുത്തുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. നോര്‍ത്ത് കിവു പ്രോവിന്‍സില്‍ നവംബര്‍ 20 നും ഡിസംബര്‍ മൂന്നിനും ഇടയ്ക്കാണ് ആക്രമണമുണ്ടായത്. ബര്‍ണാബാസ് ഫണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ വിസമ്മതിച്ചതിനാണ് ക്രൈസ്തവര്‍ ആക്രമണത്തിന് ഇരകളായത്. വാളും കുന്തവും വടികളും തോക്കുകളുമായിട്ടാണ് അക്രമികള്‍ ഗ്രാമം ആക്രമിക്കാനെത്തിയത്. രണ്ടു ദൈവാലയങ്ങളില്‍ നിന്നായി പതിനഞ്ചോളം പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്.
നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പലരുടെയും അവസ്ഥ ഗുരുതരമാണ്. 2019 ഒക്ടോബര്‍ മുതലാണ് കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം ശക്തമായത്. ജനസംഖ്യയില്‍ 95 ശതമാനവും ക്രൈസ്തവരാണ്.
2017 മുതല്‍ 5,361 പേരെ തട്ടിക്കൊണ്ടുപോകുകയും 3,971 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളതായിട്ടാണ് കണക്കുകള്‍ പറയുന്നത്.