Thursday, February 12, 2026
spot_img
More

    യൗസേപ്പ് വര്‍ഷത്തില്‍ യൗസേപ്പിതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

    ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ ജോസഫ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. യൗസേപ്പിതാവിനോടുള്ള പാപ്പായുടെ പ്രത്യേകമായ ഭക്തിയും വണക്കവുമാണ് ഇങ്ങനെയൊരു വര്‍ഷാചരണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് നമുക്കറിയാം.

    ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തിന്റെ കീഴെ തന്റെ നിയോഗങ്ങള്‍ എഴുതിവയ്ക്കുകയും യൗസേപ്പ് പിതാവ് അത് നിവര്‍ത്തിച്ചുതരുകയും ചെയ്യുന്നതായി ഇതിനകം പലതവണ പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ നാല്പതുവര്‍ഷമായി താന്‍ യൗസേപ്പിതാവിനോട് ചൊല്ലുന്ന പ്രാര്‍ത്ഥനയും അദ്ദേഹം പരസ്യപ്പെടുത്തിയിട്ടുണ്ട്.

    ആ പ്രാര്‍ത്ഥനയുടെ സ്വതന്ത്ര ആവിഷ്‌ക്കാരമാണ് ചുവടെ കൊടുത്തിരിക്കുന്നത്. യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്ന ഈ വേളയില്‍ നമുക്ക് പ്രത്യേകമായി ഈ പ്രാര്‍ത്ഥന ചൊല്ലാം:

    അല്ലയോ മഹത്വപൂര്‍ണ്ണനായ വിശുദ്ധ യൗസേപ്പിതാവേ, എന്റെ ജീവിതത്തിലെ വൈഷമ്യമേറിയതും ദുരിതപൂര്‍ണ്ണവുമായ നിമിഷങ്ങളില്‍, അസാധ്യമായ കാര്യങ്ങളില്‍ അവിടുത്തെ ശക്തി പ്രകടമാക്കുകയും എന്റെ സഹായത്തിന് എത്തുകയും ചെയ്യണമേ. ജീവിതത്തിലെ പ്രശ്‌നബാധിതമായ നിമിഷങ്ങളില്‍ അവിടുത്തെ സംക്ഷണം ഉണ്ടാകണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. എന്റെ വത്സല പിതാവേ, എന്റെ എല്ലാ ശരണവും ഞാന്‍ അങ്ങയില്‍ സമര്‍പ്പിക്കുന്നു. ഈശോയ്ക്കും മാതാവിനും ഒപ്പം അവിടുത്തേക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ ശക്തിയും നന്മയും എനിക്കുവേണ്ടി പ്രകടമാക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!