ആഗോള കത്തോലിക്കാസഭയില്‍ വിശുദ്ധ ജോസഫിന്റെ വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണല്ലോ. എന്നാല്‍ ഇങ്ങനെയൊരു വര്‍ഷാചരണത്തിന് കാരണമായിരിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രചോദിപ്പിച്ചത് ഫാ. ഡൊണാള്‍ഡ് കാലോവേ എന്ന വൈദികനാണെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രവും കത്തും ഇക്കാര്യം അടിവരയിടുന്നു. 2019 ല്‍ അര്‍ജന്റീനയിലെ ബിഷപ് ഹെക്ടര്‍ സോര്‍ദാന്‍ വഴിയാണ് ഫാ. ഡൊണാള്‍ഡ് പാപ്പയ്ക്ക് ഇതുസംബന്ധിച്ച് കത്ത് നല്കിയത്.
കത്തോലിക്കാസഭ ഇതുവരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം ആചരിച്ചിട്ടില്ലെന്നും അതുകൊണ്ട് അക്കാര്യം പരിഗണിക്കണമെന്നുമായിരുന്നു വൈദികന്‍ കത്തിലെഴുതിയിരുന്നത്. താന്‍ എഴുതിയ കത്ത് ഫാ. ഡാന്റെയാണ് സ്പാനീഷിലേക്ക് പരിഭാഷപ്പെടുത്തിയതെന്നും 2019 മെയ് നാലിന് ബിഷപ് ഹെക്ടര്‍ റോം സന്ദര്‍ശിച്ചപ്പോള്‍ കത്ത് പാപ്പയ്ക്ക് കൈമാറിയെന്നും തന്റെ കത്ത് കൈയില്‍ പിടിച്ചുനിലക്കുന്ന പാപ്പായെയും ബിഷപ്പിന്റെയും ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഫാ. ഡൊണാള്‍ഡ് എഴുതിയിരിക്കുന്നു.
ഇത് യൗസേപ്പിതാവിന്റെ സമയമാണെന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.