വത്തിക്കാന്‍ സിറ്റി: ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്ന ഇന്ന് വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക ദണ്ഡവിമോചനം നല്കി. ബസിലിക്ക ഓഫ് ഔര് ലേഡി ഓഫ് ഗാഡെലൂപ്പെയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടയില്‍ കര്‍ദിനാള്‍ കാര്‍ലോസ് ആണ് മാര്‍പാപ്പയുടെ ഈ പ്രത്യേക ദണ്ഡവിമോചനത്തെക്കുറിച്ച് അറിയിച്ചത്.
മാതാവിനെ വണങ്ങാനായി ദേവാലയത്തിലേക്ക് ആളുകള്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാതാവ് ഇത്തവണ നമ്മുടെ ഓരോരുത്തരുടെയും വീടുകളിലേക്ക് വരികയാണെന്ന് കര്‍ദിനാള്‍ ചടങ്ങില്‍ പറഞ്ഞു. ദണ്ഡവിമോചനം നേടാനായി വിശ്വാസികള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വീട്ടിലോ അല്ലെങ്കില്‍ നാം ആയിരിക്കുന്ന സ്ഥലങ്ങളിലെ ഗാഡെലൂപ്പെ മാതാവിന്റെ വണക്കത്തിനായി പ്രത്യേക അള്‍ത്താര ക്രമീകരിക്കുകയാണ് അതിലൊന്ന്. രണ്ടാമത്തേത് ഗാഡ്വെലൂപ്പെ ബസിലിക്കയില്‍ നിന്ന് ലൈംസ്ട്രീം ചെയ്യുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയാണ്.
മൂന്നാമതായി കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ്.