ന്യൂയോര്‍ക്ക്: മാന്‍ഹട്ടനിലെ സെന്റ് ജോണ്‍ ദ ഡിവൈന്‍ കത്തീഡ്രലില്‍ ഇന്നലെ വൈകുന്നേരം നടന്ന ക്രിസ്തുമസ് കരോളിനിടെ വെടിവയ്പ്.
കരോളില്‍ സംബന്ധിക്കാനെത്തിയ ആളുകള്‍ക്ക് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. കത്തീഡ്രലിന്റെ പടികളില്‍ നിന്നാണ് വെടിവച്ചത്. വെടിയൊച്ച കേട്ടതോടെ ആളുകള്‍ ചിതറിയോടി. ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തുകയായിരുന്നു.
പോലീസ് വെടിവയ്ക്കുന്നതിന് മുമ്പ് അക്രമി എട്ടുതവണ വെടിവച്ചു.