അബൂജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയായിലെ സ്‌കൂളില്‍ ആയുധധാരികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് 400 വിദ്യാര്‍ത്ഥികളെ കാണാതായി.
കാറ്റ്‌സിന സംസ്ഥാനത്ത് ആണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യമുള്ള ഗവണ്‍മെന്റ് സയന്‍സ് സെക്കന്ററി സ്‌കൂളില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എണ്ണൂറിന് മുകളില്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. മോട്ടോര്‍ ബൈക്കുകളിലെത്തിയ അക്രമികള്‍ ആകാശത്തേക്ക് നിറയൊഴിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2014 ല്‍ വടക്കുകിഴക്കന്‍ നൈജീരിയായില്‍ ബോക്കോ ഹാരം തീ വ്രവാദികള്‍ സ്‌കൂള്‍ ആക്രമിച്ച് 270 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.